NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരിൽ വന്ദേഭാരതിന് മുന്നിലൂടെ ട്രാക്ക് മുറിച്ച് കടന്ന വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ട്രാക്ക് മുറിച്ചു കടന്ന വയോധികൻ വന്ദേഭാരതിന് മുന്നിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിരൂർ റെയിൽ വേസ്റ്റേഷനിലാണ് സംഭവം. ഇയാള്‍ ഒറ്റപ്പാലം സ്വദേശിയാണ്.

തിരൂർ റെയിൽവേ സ്റ്റേഷനിലുടെ കുതിച്ചു വരുന്ന വന്ദേ ഭാരത് ട്രെയിൻ മുന്നിലൂടെ ഇയാൾ ട്രാക്ക് മുറിച്ച് പ്ലാറ്റഫോമിലേക്ക് കയറുകയായിരുന്നു.

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇയാള്‍ ട്രാക്ക് മുറിച്ച് കടക്കുന്നതും യാത്രക്കാര്‍ ഇയാളോട് ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!