NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ലഹരിക്കെതിരെ മെഗാ മാരത്തോൺ സംഘടിപ്പിച്ചു.

ലഹരിക്കെതിരെ പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച മെഗാ മാരത്തോണിൽ ഒന്നാംസ്ഥാനം നേടിയ പാലക്കാട് കഞ്ചിക്കോട് സ്വദേശി പോൾമാത്യു സമ്മാനത്തുകയായ 25001 രൂപയുടെ ചെക്ക് ഡോ. അബ്ദുൽ മുനീറിൽ നിന്ന് ഏറ്റുവാങ്ങുന്നു.

പരപ്പനങ്ങാടി :  പരപ്പനങ്ങാടി: ലോക അസ്ഥി ബലക്ഷയ ദിനത്തിൽ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലും എക്സൈസ് വകുപ്പും സംയുക്തമായി “മയക്കുമരുന്നിനെതിരെ ഓടുക, അസ്ഥികളുടെ ആരോഗ്യത്തിനായി ഓടുക’ എന്ന പ്രമേയത്തിൽ ഞായറാഴ്‌ച മെഗാ മാരത്തോൺ സംഘടിപ്പിച്ചു.

 

മത്സരത്തിൽ പാലക്കാട് കഞ്ചിക്കോട് സ്വദേശി പോൾമാത്യു ഒന്നാംസ്ഥാനം നേടി. രണ്ടാം സ്ഥാനത്തെത്തിയത് എ.പി.നബീൽ സഹിയും, മൂന്നാംസ്ഥാനം നേടി കെനിയക്കാരൻ ഐസക് കംബോയി കോമനും താരമായി. രാവിലെ 7 മണിക്ക് പരപ്പനങ്ങാടി അഞ്ചപ്പുര നഹാസ് ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച മാരത്തോൺ കെ.പി.എ മജീദ് എം.എൽ.എ. ഫ്ളാഗ്ഓഫ് ചെയ്തു. പൂരപ്പുഴ കെട്ടുങ്ങൽ, ഒട്ടുപുറം വഴി അഞ്ചപ്പുരയിലെ ഫിനിഷിങ് പോയന്റിൽ പത്ത് കിലോമീറ്റർ ഓടി സമാപിച്ചു.

 

പെൺകുട്ടികളും അറുപത് പിന്നിട്ടവരുമുൾപ്പെടെ നൂറുകണക്കിന് ആളുകൾ മത്സരത്തിൽ പങ്കെടുത്തു. മാരത്തണിന്റെ ഭാഗമായി നടന്ന ഫൺ റണ്ണിലും പങ്കാളിത്തമുണ്ടായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ. ഷിബു, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, ഡോ. അബ്ദുൽ മുനീർ, നഗരസഭാ ചെയർമാൻ എ. ഉസ്മാൻ, കൗൺസിലർ തുടിശേരി കാർത്തികേയൻ, പ്രൊഫ.ഇ.പി മുഹമ്മദലി, സി.പി. സക്കറിയ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സി. കെ.അനിൽകുമാർ, വിമുക്തി മാനേജർ കെ.പി. മോഹനൻ , ജില്ലാ കോർഡിനേറ്റർ ഗാഥ എം ദാസ്,

 

എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായ കെ.എം. ബാബുരാജ്, പ്രജോഷ് കുമാർ, അബ്ദുൾനാസർ, വി .കെ സൂരജ്, പി.ബിജു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ സജികുമാർ, മധുസൂദനൻ പിള്ള , അജയൻ, ട്രോമോകെയർ പ്രവർത്തകർ, നഹാസ് ജീവനക്കാർ നേതൃത്വം നൽകി. മാരത്തോൺ വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 25,001, 10,001, 5001, രൂപയും നാലുമുതൽ 10 വരെ സ്ഥാനക്കാർക്ക് 1001 രൂപ വീതവും സമ്മാനമായി നൽകി. ചടങ്ങിൽ എന്റെ പരപ്പനങ്ങാടി വാട്സ്ആപ്പ് കൂട്ടായ്മ എക്സൈസ് വകുപ്പിനെയും, നഹാസ് ആശുപത്രിയേയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed