NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ.പി.എ മജീദ് പത്രിക സമര്‍പ്പിച്ചു

 

 

തിരൂരങ്ങാടി: നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദ് പത്രിക സമര്‍പ്പിച്ചു. വരണാധികാരി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി ശാലിനിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്. രാവിലെ മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. തങ്ങളില്‍ നിന്നും പത്രിക സ്വീകരിച്ചു. ശേഷം മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബര്‍ സിയാറത്ത് നടത്തിയ ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ മജീദ് കലക്ട്രേറ്റില്‍ എത്തിയത്.
പത്രിക സമര്‍പ്പണ വേളയില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ, പി.എസ്.എച്ച് തങ്ങള്‍, കെ.പി.കെ തങ്ങള്‍, ഹനീഫ പുതുപറമ്പ് എന്നിവരും മജീദിനൊപ്പമുണ്ടായിരുന്നു.

 

 

 

പാണക്കാട് നടന്ന ചടങ്ങില്‍ മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഡി.സി.സി പ്രസിഡന്റ് വിവി പ്രകാശ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.കെ ബാവ, കെ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, സി.കെ.എ റസാഖ്, വി.ടി സുബൈര്‍ തങ്ങള്‍, ഷരീഫ് വടക്കയില്‍, യു.എ റസാഖ്, ഫവാസ് പനയത്തില്‍, ടി മമ്മുട്ടി, നവാസ് ചെറമംഗലം, എം.പി കുഞ്ഞിമൊയ്തീന്‍, സി അബ്ദുറഹ്മാന്‍ കുട്ടി, അഡ്വ.കെ.കെ സൈതലവി, യു.ഡി.എഫ് നേതാക്കളും സംബന്ധിച്ചു.

Leave a Reply

Your email address will not be published.