പരപ്പനങ്ങാടിയിൽ മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.


പരപ്പനങ്ങാടി: മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സദ്ദാംബീച്ചിലെ കുപ്പാച്ചൻ സൈതലവിയുടെ മകൻ ജലീൽ (42) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ജലീലിന് കടലിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.
തുടർന്ന് കരയിലെത്തിച്ച് ചികിത്സക്കായി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിക്ക് മുന്നിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.
ഖബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച അരയൻകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മാതാവ്: അഫ്സാബി.
ഭാര്യ: ഷറഫുന്നിസ.
മക്കൾ: ജഹാന ഷെറിൻ, മുഹമ്മദ് നിഹാൽ, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് നാസിം. സഹോദരൻമാർ: നളർ, നവാസ്, നൗഫൽ, മാരിയത്ത്, മാഫിയത്ത്.