NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിമി കേസ്: അറസ്റ്റ് ചെയ്ത 127 പേരെയും വെറുതെവിട്ടു; ആരും കുറ്റക്കാരല്ലെന്ന് കോടതി,

അഹമ്മദാബാദ്: സിമിയുമായി ബന്ധമാരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 127 പേരെ വിചാരണ കോടതി വെറുതെവിട്ടു. 2001ൽ രജിസ്റ്റർ ചെയ്ത കേസിൽ 20 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എ.എൻ. ധവ വിധിപ്രസ്താവിച്ചത്.

 

 

കുറ്റം തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും കുറ്റാരോപിതർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

യു.എ.പി.എ ചുമത്തുന്നതിന് കേന്ദ്രാനുമതി വേണമെന്ന പ്രാഥമിക നടപടി പോലും പൊലീസ് പൂർത്തികരിച്ചില്ലെന്നും കോടതി പറഞ്ഞു.

ഡോക്ടർമാരും എൻജിനീയർമാരുമായ അഭ്യസ്ത വിദ്യരടങ്ങുന്നതായിരുന്നു കുറ്റാരോപിതർ.

സൂറത്ത് രാജശ്രീ ഹാളിൽ 2001 ഡിസംബർ 27ന് മൈനോറിറ്റീസ് എഡ്യുക്കേഷണൽ ബോർഡ് വിളിച്ചു ചേർത്ത യോഗം സിമിയുടെ രഹസ്യ യോഗമാണെന്നായിരുന്നു കേസ്.

Leave a Reply

Your email address will not be published.