വിശപ്പുരഹിത ഗ്രാമം: സൗജന്യ ഭക്ഷ്യവിതരണ ത്തിന് സൂപ്പർ മാർക്കറ്റ് ഒരുക്കി മഹല്ല് കമ്മിറ്റി


മലപ്പുറം: മഹല്ല് നിവാസികൾക്ക് സൗജന്യ ഭക്ഷ്യവിതരണത്തിന്സൂപ്പർ മാർക്കറ്റുമായി വേറിട്ട പ്രവര്‍ത്തനം നടത്തി ശ്രദ്ധേയമായിരിക്കുകയാണ് ഒരു മഹല്ല് കമ്മിറ്റി. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഉണ്ണുന്നവർ നമ്മിൽ പെട്ടവനെല്ലന്ന പ്രവാചക വചനം പിൻപറ്റിയാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്.

ജില്ലയിലെ മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദുനൂര്‍ മഹല്ല് കമ്മിറ്റിയാണ് പ്രദേശത്തെ ജനങ്ങളുടെ വിശപ്പകറ്റാന്‍ “കലവറ” എന്ന പേരില്‍ സൗജന്യ സൂപ്പർ മാർക്കറ്റ് ഒരുക്കിയത്. വിശപ്പുരഹിത വെളളാട്ടുപറമ്പ് എന്ന ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടങ്ങിയത്. ഒരുദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി ഇവിടെനിന്ന് ലഭിക്കും.
21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പായ്ക്കറ്റുകളാണ് ഒരുദിവത്തേക്കാവശ്യമായി ആദ്യഘട്ടത്തില്‍ ലഭിക്കുക. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ പള്ളിയോടു ചേർന്ന കലവറയിലെത്തി നിങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എടുക്കാനാവും. മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും കലവറയുടെ ഗുണഭോക്താക്കളാണ്.
നൂറ്റിമുപ്പത് മുസ്‌ലിം വീടുകളും മുപ്പത് ഇതരമതസ്തരുടെ വീടുകളുമാണ് മഹല്ലിലുള്ളത്. ഇതിലേക്ക് ആവശ്യമായ സാധനങ്ങള്‍ സംഭാവനയായി നല്‍കാനും മഹല്ല് കമ്മിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. സാമ്പത്തിക ശേഷിയുള്ളവര്‍ക്കും സാധനങ്ങള്‍ എടുക്കാം.
ഇതിന് ആനുപാതികമായി സംഭാവന നല്‍കിയാല്‍ മതി. ബോർഡിൽ രേഖപ്പെടുത്തിയ ഫോണ്‍ നമ്പറിൽ ബന്ധപ്പെട്ട് സംഭാവന നല്‍കാം. കലവറയ്ക്ക് സുരക്ഷാ സംവിധാനങ്ങളോ ജീവനക്കാരോ ഇല്ല.
പൂര്‍ണ സ്വാതന്ത്ര്യത്തോടെ പരസ്‌പര വിശ്വാസവും സഹകരണവും സൗഹൃദവും നിലനിര്‍ത്തി പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ് കലവറയിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹല്ല് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.