പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഓണാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു.
പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഓണാഘോഷവും 35 വർഷക്കാലം പാചക തൊഴിലാളിയായ സൗമിനിയമ്മക്ക് യാത്രയയപ്പും നൽകി. റെഡ്.എഫ്.എം.93.5 ൽ Morning No 1 എന്ന പ്രോഗ്രാം നിർമ്മാതാവും അവതാരകനുമായ ആർ.ജെ. മനു പരിപാടി ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്റ് നൗഫൽ ഇല്ലിയൻ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ സുനിൽ പുതിയോട്ടിൽ ഓണസന്ദേശം നൽകി.
വിവിധ സാമൂഹിക സന്നദ്ധ പ്രവർത്തകരും. ഒ.എസ്.എ. കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ പങ്കെടുത്തു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
പ്രിൻസിപ്പാൾ ബിന്ധ്യ മേരി ജോൺ സ്വാഗതവും എച്ച്. എം.റെനറ്റ് ഷെറീന ശെൽവരാജ് നന്ദിയും പറഞ്ഞു.
