പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തെയ്യാര്‍: വി ഡി സതീശന്‍


പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തെയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സംവാദം സര്‍്ക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുണണി സ്ഥാനാര്‍ത്ഥി പരസ്യ സംവാദത്തിന് തെയ്യാറായാല്‍ യു ഡി എഫ് ചാണ്ടി ഉമ്മനെ തന്നെ അയക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഏഴ് വര്‍ഷത്തെ പിണറായി ഭരണവും ഇന്നത്തെ സാഹചര്യവും ചര്‍ച്ചയാക്കാമെന്നും സതീശന്‍ പറഞ്ഞു.
കെട്ടിടനികുതി, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, ഇന്ധനസെസ് എല്ലാം വര്‍ധിപ്പിച്ചു. രൂക്ഷമായ വിലക്കയറ്റമാണ്. സപ്ലൈകോ പൂട്ടാന്‍ പോവുകയാണ്. മാവേലി സ്റ്റോറിലെന്നും ഒരു സാധനം പോലുമില്ല. ജനം പൊറുതിമുട്ടി നില്‍ക്കുകയാണ്. ഇതെല്ലാം പുതുപ്പള്ളിയില്‍ ചര്‍ച്ചയാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ മരിച്ച ഉമ്മന്‍ചാണ്ടിയെ സി പിഎം ഭയപ്പെടുന്നു. അത് കൊണ്ട് ത്‌നെ അവര്‍ എന്ത് സംസാരിച്ചാലും അവസാനം ഉമ്മന്‍ചാണ്ടിയിലെത്തും. ഉമ്മന്‍ചാണ്ടിയെ സി പിഎം വേട്ടയാടിയത് പുതുപ്പള്ളിയില്‍ ചര്‍ച്ചയാകുമെന്നും സതീശന്‍ പറഞ്ഞു.