താനൂർ കസ്റ്റഡി മരണം : കേസ് സി.ബി.ഐ. അന്വേഷിക്കും


തിരൂരങ്ങാടി മൂഴിക്കൽ മമ്പുറം മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി താനൂർ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച കേസ് സി.ബി.ഐ.അന്വേഷിക്കും.
മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. പോലീസ് അല്ലാത്ത മറ്റേതെങ്കിലും ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും സി ബി ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നും ഇവർ പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയായിരുന്നു കുടുംബം. സർവകക്ഷി യോഗവും ചേരാൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ് സി ബി ഐ ക്ക് വിട്ടു ഉത്തരവായത്.
സി ബി ഐ ക്ക് വിട്ടതിൽ സന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
കേസ് സി.ബി.ഐക്ക് കൈമാറാവുന്നതാണെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്തിരുന്നു.