ചെമ്മാട് യൂണിറ്റ് വ്യാപാരികളുടെ നേതൃത്വത്തിൽ വ്യാപാരദിനം ആചരിച്ചു
ചെമ്മാട്: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെമ്മാട് വ്യാപാര ഭവൻ പരിസരത്ത് വ്യാപാരദിനം ആചരിച്ചു.
പ്രസിഡൻ്റ് നൗഷാദ് സിറ്റി പാർക്ക് പതാക ഉയർത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി.എച്ച്. ഇസ്മായിൽ ഹാജിയെ ചടങ്ങിൽ ആദരിച്ചു. വ്യാപാരി യൂണിറ്റ് നേതാക്കളായ നൗഷാദ് സിറ്റി പാർക്ക്, സത്താർ ഹാജി, സി.എച്ച്. ഇസ്മായിൽ, സിദ്ദീഖ് പനക്കൽ, മൻസൂർ കെ.പി, അബ്ദുൽ അമർ, എം.എൻ. നൗഷാദ്, ബാപ്പുട്ടി ചെമ്മാട്, ഇസ്സു ഇസ്മായിൽ, സമദ് കാരാടൻ, മൊയ്തീൻ കോയ, ബഷീർ വിന്നേഴ്സ്, സന്തോഷ് റാസി, ഖമറുന്നിസ, എന്നിവർ സംസാരിച്ചു
വ്യാപാരികൾക്ക് മധുരപലഹാര വിതരണവും നടത്തി.
