താനൂർ കസ്റ്റഡി മരണം; ജുഡീഷ്യൽ അന്വേഷണം നടത്തണം


തിരൂർ: താനൂർ പോലീസ് കസ്റ്റഡി മരണം ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണം.
ലഹരി മരുന്ന് കേസിൽ പിടിക്കപ്പെട്ടെന്ന് പോലീസ് പറയുന്ന മമ്പുറം സ്വദേശി ജിഫ്രി പോലീസ് മർദ്ദനത്തെത്തുടർന്നാണ് മരിച്ചതെന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി പോലീസുകാർ കുറ്റക്കാരാണെങ്കിൽ അവരെ സർവീസിൽ നിന്ന് പിരിച്ച് വിടണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷൻ, ഡി.ജി.പി. എന്നിവർക്ക് പരാതി അയച്ചു.ഇത് സംബന്ധിച്ച് ചേർന്ന അടിയന്തിര യോഗത്തിൽ മനാഫ് താനൂർ, എ.പി.അബ്ദുൾ സമദ് ,റഷീദ് തലക്കടത്തൂർ ,സലാം പറമ്പിൽ പീടിക, അബ്ദുറഹീം പൂക്കത്ത്, കുഞ്ഞിമുഹമ്മദ് നടക്കാവ്, ബാവ ക്ലാരി, അബ്ദുൽ മജീദ് മൊല്ലഞ്ചേരി ,പി.എ. ഗഫൂർ താനൂർ പ്രസംഗിച്ചു.