NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാലവർഷം;  24 മണിക്കൂറിനിടെ ജില്ലയിൽ 38 വീടുകൾക്ക് നാശനഷ്ടം

പ്രതീകാത്മക ചിത്രം

കാലവർഷം കനത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ വീടുകൾക്ക് നാശനഷ്ടം റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ 38 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി.

 

തിരൂർ-1, പൊന്നാനി,-1, തിരൂരങ്ങാടി-3, ഏറനാട്-8, നിലമ്പൂർ -1, കൊണ്ടോട്ടി-24 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം.

ജില്ലയിൽ പൊന്നാനി എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്.

നാല്  കുടുംബങ്ങളിൽ നിന്നായി 13 പേരാണ് ക്യാമ്പിൽ കഴിയുന്നത്. (ആൺ-4, പെൺ-5, കുട്ടികൾ -4). കൂടുതൽ മുൻകരുതൽ എന്ന നിലയിൽ പൊന്നാനി എ.വി ഹയർ സെക്കന്ററി സ്‌കൂളിലും ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *