NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെരുന്നാൾ കിറ്റ് വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും.

പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തല  അയൽക്കാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
കാലിക്കറ്റ് സർവകലാശാല വയോജന വിദ്യാഭ്യാസ വ്യാപന വിഭാഗം തലവനായി വിരമിച്ച ഡോ. എ.പി.എ. റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
“പരിപൂർണ്ണ ആരോഗ്യം” എന്ന വിഷയത്തിൽ ഡോ. എ.പി.എ. റഹ്മാൻ ക്ലാസെടുത്തു.  പ്രദേശത്തെ നിർദ്ധരരായ കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.
ചടങ്ങിൽ സൈനുൽ ആബിദ് പാണ്ടാശേരി അധ്യക്ഷത വഹിച്ചു. ചപ്പങ്ങത്തിൽ മുഹമ്മദ് കുട്ടി, പാങ്ങാടൻ കുഞ്ഞു, കുന്നുമ്മൽ മുഹമ്മദ് കുട്ടി, മുഹമ്മദ് പാണ്ടാശേരി, ഉസ്മാൻ കോയ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!