NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ വീട്ടുകാർ ജോലിക്ക് പോയസമയം വീട് തുറന്ന് മോഷണം : സ്വർണ്ണാഭരണവും പണവും കവർന്നു. 

വള്ളിക്കുന്ന് : വീട്ടുകാർ ജോലിക്ക് പോയ സമയം വീട് തുറന്ന് മോഷണം. സ്വർണ്ണാഭരണവും പണവും കവർന്നു. വള്ളിക്കുന്ന് മുണ്ടിയങ്കാവ് പറമ്പ് തേറാണി ക്ഷേത്രത്തിന് സമീപം പുതുക്കുളങ്ങര ധർമ്മരാജിന്റെ വീട്ടിലാണ് ബുധനാഴ്ച മോഷണം നടന്നത്.
വീടിന്റെ പിൻഭാഗത്തെ വാതിൽപൂട്ടി സ്കൂൾ പാചക ജോലിക്ക് പോയിരുന്ന ധർമ്മരാജിന്റെ ഭാര്യ പുഷ്‌പലത വൈകീട്ട് മൂന്നരയോടെ തിരിച്ചെത്തി അകത്ത് കയറിയപ്പോഴാണ് അലമാരകൾ തുറന്നിട്ട നിലയിലും വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലും കാണപ്പെട്ടത്.
തുടർന്ന് പരിശോധിച്ചപ്പോഴാണ് അലമാരിയിൽ സൂക്ഷിച്ച 5000 രൂപയും അരപ്പവന്റെ സ്വർണ്ണചെയിനും നഷ്ടപ്പെട്ടതായി അറിയുന്നത്. താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. താക്കോൽ വെച്ച ഇടം മനസ്സിലാക്കിയവരാരോ ആണ് വാതിൽ തുറന്ന് അകത്ത് കയറിയതെന്നും വെച്ചിടത്ത് നിന്നല്ല താക്കോൽ കിട്ടിയതെന്നും പുഷ്‌പലത പറഞ്ഞു. പരാതി നൽകിയതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed