വർഗീയ പരാമർശം: കൗൺസിലർ രാജിവെക്കണം : എ.ഐ.വൈ.എഫ്.
പരപ്പനങ്ങാടി : വർഗീയ പരാമർശത്തിലൂടെ സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അസീസ് കൂളത്ത് രാജി വെക്കണമെന്ന് എ.ഐ.വൈ.എഫ്. പാലത്തിങ്ങൽ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
എല്ലാ ജനങ്ങളും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന നാട്ടിൽ വർഗീയ പ്രസ്താവനകൾ നടത്തി നാട്ടുകാരെ ഭിന്നിപ്പിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല.
കൗൺസിലർ അസീസിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് എൽ.ഡി.എഫ് മുൻസിപ്പൽ കമ്മിറ്റി നടത്തുന്ന മാർച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ മുജീബ് വമ്പിശ്ശേരി അധ്യക്ഷത വഹിച്ചു.
സെമീർ മടപ്പള്ളി, ഇസ്ഹാഖ് സി.കെ, പരമേശ്വരൻ കൊട്ടന്തല, സി അയ്യൂബ്, എ.ടി.പ്രഭാകരൻ, കോയ മീനോടം, പി.വി.ഇഖ്ബാൽ സംസാരിച്ചു.
