ജനത്തിന് ഇരുട്ടടി; ഇന്നു മുതൽ വൈദ്യുതി ചാർജ് വർദ്ധിക്കും, സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കൈ പൊള്ളും


സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ് വർദ്ധന നിലവിൽ വരും. നിലവിൽ കൂട്ടിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെയാണ് വീണ്ടും വർദ്ധന. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ കൂടി ജൂണ്‍ മാസത്തില്‍ ഈടാക്കാന്‍ കെ എസ് ഇ ബി ഉത്തരവിട്ടതോടെയാണ് നിരക്ക് കൂടുന്നത്.
അതേസമയം മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഗാർഹിക ഉപഭോക്താക്കൾ വൈദ്യൂതി സൂക്ഷിച്ച് ഉപയോഗിച്ചാൽ അധികച്ചിലവിൽ നിന്ന് രക്ഷപ്പെടാം.
നിലവിലുള്ള ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി ഈടാക്കുമ്പോള്‍ 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഇന്ന് മുതല്‍ കണക്കാക്കുക. യൂണിറ്റിന് നാല്‍പ്പത്തിനാല് പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാല്‍, റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി കൂട്ടാവുന്ന തുക പത്ത് പൈസയായി കുറച്ചതോടെയാണ് ഇത്രയും കുറഞ്ഞ വര്‍ധന നടപ്പിലാക്കിയത്.
കഴിഞ്ഞ ജൂലൈ മുതല്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിനാണ് ഉപഭോക്താക്കളില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.നിലവില്‍ ഈടാക്കുന്ന ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം വന്നതിന് പിന്നാലെ ഒരു മാസത്തേക്ക് പത്ത് പൈസ കൂടി കൂട്ടാന്‍ കെഎസ്ഇബിയും തീരുമാനം എടുക്കുകയായിരുന്നു.
അതേസമയം കെ എസ് ഇ ബി സമര്‍പ്പിച്ച താരിഫ് നിര്‍ദേശങ്ങളില്‍ റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ വൈദ്യുതി നിരക്ക് ജൂലൈ മാസം വീണ്ടും കൂടിയേക്കും. അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരിക്കുന്നത്.മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീന്‍ താരിഫ് നല്‍കുന്നവരെയും പത്ത് പൈസ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.