NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

പ്രതീകാത്മക ചിത്രം

എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. കണമല പുറത്തേൽ ചാക്കോച്ചൻ (65) , പ്ലാവനാക്കുഴിൽ തോമസിനെ(60) എന്നിവരാണ്  മരിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ എട്ടു മണിയോടെ കണമല അട്ടിവളവിലാണ് സംഭവം.  മരിച്ച  ചാക്കോച്ചൻ വീടിന്റെ പൂമുഖത്ത് ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. പെട്ടന്ന് പാഞ്ഞുവന്ന കാട്ടുപോത്ത്  ചാക്കോച്ചനെ ആക്രമിക്കുകയായിരുന്നു. തോട്ടത്തിൽ ജോലിയിലിരിക്കെയാണ്  തോമസിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഇരുവരേയും ആക്രമിച്ച ശേഷം കാട്ട് പോത്ത് കാടിനകത്തേക്ക് ഓടി മറയുകയായിരുന്നു.

പൊലീസും വനംവകുപ്പ്  ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ക്കെതിരെ  പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. പ്രദേശവാസികൾ വാഹനങ്ങൾ തടയുകയാണ്. ആക്രമണകാരിയായ കാട്ടുപോത്തിനെ ഉടൻതന്നെ വെടിവെച്ച് കൊല്ലാൻ ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ കളക്ടർ അടിയന്തരമായി ഉത്തരവിടണമെന്ന് കിഫ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *