NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നവജാത ശിശുവിനെ മാതാപിതാക്കള്‍ മൂന്നുലക്ഷം രൂപക്ക് വിൽപ്പന നടത്തി. സംഭവം തിരുവനന്തപുരത്ത്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരത്ത് നവജാത ശിശുവിനെ മാതാപിതാക്കള്‍ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വാങ്ങിയ ആളിൽ നിന്ന് പോലീസ് കുട്ടിയെ വീണ്ടെടുത്തിട്ടുണ്ട്.

 

മൂന്നുലക്ഷം രൂപ നൽകി തിരുവല്ലം സ്വദേശിയാണ് 11 ദിവസം പ്രായമുള്ള കുട്ടിയെ വാങ്ങിയത്.

നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി ഉള്ളത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *