NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക് 

പരപ്പനങ്ങാടി : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് പുത്തൻകടപ്പുറം സൗത്തിൽ സദ്ദാംബീച്ചിൽ നിന്നും വന്ന ഓട്ടോറിക്ഷയും പുത്തൻകടപ്പുറം ഭാഗത്ത് നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

കാറിന് പിറകിൽ വന്ന ബൈക്കും അപകടത്തിൽപ്പെട്ടു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറടക്കം നാല് പേർക്കും ബൈക്ക് യാത്രികനും പരുക്കേറ്റു. ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *