പരപ്പനങ്ങാടിയിൽ മോഷണത്തിനെത്തിയ രണ്ട് പേർ പോലീസ് പിടിയിൽ.


പരപ്പനങ്ങാടി: മോഷണത്തിനെത്തിയ രണ്ട് പേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി.
നേരത്തെ നിരവധി കളവ് കേസുകളിൽ ഉൾപ്പെട്ടിരുന്ന മലപ്പുറം കോഡൂർ എൻ.കെ.പടി അബ്ദുൽ ജലീൽ (31), കർണാടക കെ.ഐ. നഗർ അസീസിയ കൊട്ടേഷൻ താമസിക്കുന്ന അക്ബർ ഷുഹൈബ് (22) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി പരപ്പനങ്ങാടി ബി ഇ എം സ്കൂൾ വളപ്പിൽ നിന്ന് പോലീസ് പിടികൂടിയത്.
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു ബൈക്ക് മോഷണം നടന്നതിൻ്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നിർദ്ദേശ പ്രകാരം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള പെട്രോളിന് ശക്തമാക്കിയിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി അസമയത്ത് രണ്ടു പേർ ബി.ഇ.എം. സ്കൂൾ വളപ്പിലേക്ക് മതിൽചാടി കടന്നിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു എ.എസ്.ഐ. സത്യൻ, സി.പി.ഒ. പ്രബീഷ് എന്നിവർ സ്ഥലത്തെത്തിയാണ് ഇവരെ പിടികൂടിയത്.
മലപ്പുറം പോലീസ് സ്റ്റേഷനിലെ ആറോളം കളവ് കേസിൽ പ്രതിയാണ് ജലീൽ. കർണാടകയിലെ മൂന്നു കളവ് കേസുകളിൽ പ്രതിയാണ് ശുഹൈബ്. ചോദ്യം ചെയ്യലിൽ ഇവർ മോഷണത്തിലെത്തിയതാണെന്ന് ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.. കോടതിയിൽ ഹാജരാക്കിയ ഇവരെ പരപ്പനങ്ങാടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.