NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരുവനന്തപുരത്ത് പഞ്ചായത്ത് ഓഫീസിൽ യുവാവ് തോക്കുമായി എത്തി; ജീവനക്കാരെ അകത്താക്കി ഗേറ്റ് പൂട്ടി

തിരുവനന്തപുരം: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നാടകീയ സംഭവങ്ങൾ. തോക്കുമായി എത്തി യുവാവ് ജീവനക്കാർ അകത്താക്കി ഗേറ്റ് പുറത്തുനിന്ന് പൂട്ടി. വെങ്ങാനൂർ സ്വദേശി മുരുകനാണ് എയർഗൺ മായ് എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നീട് ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

 

ഇന്ന് രാവിലെ 11 മണിയോടെ ആണ് സംഭവം. വീടിന് സമീപത്തെ കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ അടച്ചു പൂട്ടുക എന്ന പ്ലക്കാർഡ് കയ്യിലേന്തിയാണ് യുവാവ് ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിൽ എത്തിയത്. പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിൽ ആണെന്ന് ആരോപിച്ചാണ് മുരുകൻ തോക്കുമായി എത്തി പ്രതിഷേധിച്ചത്.
ഓഫീസിന് മുന്നിൽ എത്തിയ യുവാവ് ഗേറ്റ് ഹെൽമെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടി. ഇതോടെ മണിക്കൂറോളം ജീവനക്കാരും മിനി സ്റ്റേഷൻ ഓഫീസിൽ എത്തിയവരും ഭീതിയിലായി.നാട്ടുകാർ വിവരം അറിയിച്ചതോടെ ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി. ഇതോടെ ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങി.
മുരുകനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളുടെ അരയിൽ നിന്ന് എയർ ഗൺ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published.