പരപ്പനങ്ങാടിയില്‍ അനധികൃത മദ്യവിൽപ്പന പിടികൂടി
1 min read

പരപ്പനങ്ങാടിയില്‍ അനധികൃത മദ്യവിൽപ്പന പിടികൂടി
പരപ്പനങ്ങാടി: അനധികൃത മദ്യവില്‍പ്പന നടത്തിയയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി വാരിയത്ത് ബഷീര്‍ (50) ആണ് പിടിയിലായത്.
ഇയാളിൽ നിന്നും മദ്യം വിറ്റുകിട്ടിയ 9360/- രൂപയും നാലു കുപ്പി മദ്യവും പിടികൂടി.
പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷിൻ്റെ നിർദ്ദേശ പ്രകാരം എസ്.ഐ അരുൺ, സിവിൽ പോലീസ് ഓഫീസർ മുജീബ് റഹ്മാൻ എന്നിവരാണ് വെള്ളിയാഴ്ച രാത്രി ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന്റെ പരിസരത്ത് മദ്യവില്‍പ്പന നടത്തുന്നതിനിടെ ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ 2019 ലും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഉപാധികളോടെ അന്ന് അനുവദിച്ച ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഏകദേശം മൂന്നുമാസത്തിനുള്ളിൽ പത്തോളം അധികൃത മദ്യവില്പന കേസുകളാണ് പിടികൂടിയത്.