NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം സ്വദേശിയായ സൈനികൻ ലഡാക്കിൽ മരണപ്പെട്ടു.

മലപ്പുറം: ജമ്മു കശ്മീരിലെ ലഡാക്കിൽ മലയാളി സൈനികൻ മരണപ്പെട്ടു.

 

മലപ്പുറം അരീക്കോട് കിഴുപറമ്പ് പഞ്ചായത്ത് കുനിയിൽ സ്വദേശി കൊടവങ്ങാട് കോലോത്തുംതൊടി കെ.ടി നുഫൈൽ ആണ് മരിച്ചത്.

 

ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

 

പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞാൻ.

മാതാവ്: ആമിന

സഹോദരങ്ങൾ:  ഗഫൂർ, ശിഹാബുദ്ധീൻ,
സലീന, ഫൗസിയ, ജസ്ന.

 

Leave a Reply

Your email address will not be published.