ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരി മരിച്ചു

പ്രതീകാത്മക ചിത്രം

ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. എൽസ മരിയ (ഒന്നര വയസ്) ആണ് മരിച്ചത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയിലെ ബക്കറ്റിനകത്ത് വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശൂർ കാട്ടൂർ പൊഞ്ഞനം സ്വദേശി ജോർജ്ജിന്റെ മകളാണ് . ഒറ്റ പ്രസവത്തിലായിരുന്നു എൽസ ഉൾപ്പെടെ മൂന്ന് കുഞ്ഞുങ്ങളുടെയും ജനനം. ഇതിലെ പെൺകുട്ടിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.