NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അന്തർജില്ലാ ലഹരിക്കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും ബ്രൗൺഷുഗറുമായി പിടിയിൽ.

കൊണ്ടോട്ടി: അന്തർജില്ലാ ലഹരിക്കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിൽ. പുളിക്കൽ വായമ്പാടി വീട്ടിൽ ഷൈജു (പുളിക്കൽ ഷൈജു- 51), കോളനി റോഡിൽ തെക്കേങ്ങര വീട്ടിൽ നിഷാദ് (32) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

 

തിങ്കളാഴ്ച രാത്രി കൊണ്ടോട്ടി ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്നാണ് വിപണിയിൽ അരലക്ഷത്തോളം വിലവരുന്ന ബ്രൗൺഷുഗറുമായി ഇവരെ പിടികൂടിയത്. ഷൈജുവിന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നർക്കോട്ടിക്ക് കേസുകളും കൊലപാതകശ്രമം, ക്വട്ടേഷൻ, പിടിച്ചുപറി ഉൾപ്പെടെ ഇരുപതോളം കേസുകളുണ്ട്.

 

ഇവർക്കെതിരേ കാപ്പ ചുമത്തൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. കൊണ്ടോട്ടി എ.എസ്.പി. വിജയ് ഭാരത് റെഡ്ഡി, ഇൻസ്പെക്ടർ മനോജ്, എസ്.ഐ. നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസാഫ് ആണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!