മൂന്നിയൂരിൽ മൊബൈൽഫോൺ കടയിൽ മോഷണം നടത്തിയ കേസിൽ ഇതര സംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ


തിരൂരങ്ങാടി: മൊബൈൽഫോൺ കടയിൽ മോഷണം നടത്തിയ കേസിൽ ഇതര സംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ ലക്ഷ്മൺ (30), മനോജ് ചാർപോട്ട (27) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
സി.സി.ടി.വി ദൃശ്യങ്ങൾ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ 12ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മൂന്നിയൂർ – പടിക്കലിലെ മൊബൈൽ ഫോൺ കടയിൽ മോഷണം നടന്നത്.
മോഷ്ടാക്കളുടെ കൈകളിൽ പച്ച കുത്തിയിരുന്നതായി സി.സി.ടി.വിയിൽ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പച്ചകുത്തിയ ഇതര സംസ്ഥാനക്കാരായ ആളുകൾ ജോലിചെയ്യുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പടിക്കലിലെ മാർബിൾ കടയിൽ പ്രതികൾ ജോലി ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന് ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ എത്തി അറസ്റ്റ് ചെയ്തുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.