ടിപ്പര്‍ ലോറികയറി രണ്ടര വയസുകാരന് ദാരുണാന്ത്യം.


മലപ്പുറം: ടിപ്പര്‍ ലോറി കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മമ്പാട് തോട്ടിന്റക്കര പനയംകുന്ന് കുണ്ടില്‍തൊടിക ഷൗക്കത്തിന്റെ മകളുടെയും കാളികാവ് സ്വദേശിയുടെയും മകന്‍ ഐദിന്‍ ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ കുട്ടിയുടെ മാതാവിന്റെ വീടിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. പ്രദേശത്ത് നടക്കുന്ന റോഡിന്റെ നിർമാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി നിര്‍മ്മാണ സാമഗ്രികളുമായി വന്ന ടിപ്പർ കയറിയാണ് അപകടമുണ്ടായത്.
പോക്കറ്റ് റോഡിലേക്ക് മെയിന്‍ റോഡില്‍ നിന്നും മെറ്റലുമായി വന്ന ലോറിയുടെ മുന്നിലെയും പിറകിലെയും ചക്രങ്ങള്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി തൽക്ഷണം മരിച്ചു.
മെയിൻ റോഡിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് ലോറിക്ക് നേരെവന്നു തിരിക്കാന്‍ കഴിയാത്തത് കാരണം റിവേഴ്‌സെടുത്താണ് ലോറി വന്നിരുന്നത്. റോഡിനോട് ചേര്‍ന്ന് തന്നെയാണ് കുട്ടിയുടെ മാതാവിന്റെ വീടുള്ളത്. ലോറി റിവേഴ്‌സിലായിരുന്നതിനാല്‍ ഡ്രൈവർക്ക് കുട്ടിവരുന്നത് കാണാൻ കഴിഞ്ഞില്ല.
റോഡും വീടും തമ്മില്‍ അടുത്ത് നില്‍ക്കുന്നതിനാല്‍ കുട്ടി പെട്ടെന്ന് ഓടിയെത്തിയതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മയൊടൊപ്പം വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. പിതാവ് വിദേശത്താണ്. രണ്ടാഴ്ച മുമ്പാണ് വിദേശത്തേക്ക് പോയത്.