ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; 7 മരണം, നിരവധി പേർക്ക് പരുക്ക്


ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചു. നൂറോളം പേർക്ക് പരുക്കേറ്റു. മജനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായി ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പരിഭ്രാന്തരായ പ്രദേശവാസികൾ സുരക്ഷ തേടി വീടുകളിൽനിന്ന് പുറത്തിറങ്ങിയോടി.
ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവർണറുടെ ഓഫിസിനും സാരമായ കേടുപാടുകൾ സംഭവിച്ചതായും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
മണിക്കൂറുകൾക്ക് മുൻപ് ഇവിടെ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.