ഒഡീഷ സ്വദേശി പരപ്പനങ്ങാടിയിൽ വാടകമുറിയിൽ തൂങ്ങി മരിച്ചു.

ഭഗ്ബൻ ഖാതി

പരപ്പനങ്ങാടി: ഒഡീഷ സ്വദേശിയായ നിർമാണ തൊഴിലാളി വാടക ക്വാർട്ടേഴ്സ് മുറിയിൽ തൂങ്ങി മരിച്ചു. ചെട്ടിപ്പടി ആനപ്പടി മൂലക്കൽ വളവിലെ വാടക ക്വാർട്ടേഴ്സിൽ മുകളിലത്തെ മുറിയിൽ താമസക്കാരനായ ഒഡീഷ നവരംഗ്പൂരിലെ ബേടൽ സ്വദേശിയായ ഭഗ്ബൻ ഖാതി (27) യാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 8.30 മണിയോടെ ഭഗ്ബൻ്റെ കൂടെ താമസിച്ചിരുന്നവർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മറ്റൊരു മുറിയിൽ കയർ ഉപയോഗിച്ചു തൂങ്ങുകയായിരുന്നു. ഉടനെ മറ്റുള്ളവർ കയർ അറുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പേ മരണപ്പെടുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വെസ്റ്റ്ഹിൽ ശമശാനത്തിൽ സംസ്കരിച്ചു.