NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യ സംഘത്തിൽ ചെമ്മാട് സ്വദേശിയും.

1 min read

 

തിരൂരങ്ങാടി: അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യ സംഘത്തിൽ പൊന്നാനി എം.ഇ.എസ്. എം കോളജ് മുൻ പ്രിൻസിപ്പലും ചെമ്മാട് സ്വദേശിയുമായ എം.എൻ മുഹമ്മദ് കോയയുടെയും, കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളജ് പ്രൊഫസറും പാലക്കാട് കപ്പൂർ മാരായമംഗലം സ്വദേശി സി.എം സാജിതയുടെയും മകൻ സഹൽ മുഹമ്മദാണ്‌ ഐ.എസ്.ആർ.ഒ.യുടെ സ്വന്തം ഗ്രൗണ്ട് സ്റ്റേഷനായ അന്റാർട്ടിക് ഗ്രൗണ്ട് എർത്ത് ഒബ്സർ വേഷനി(എ.ജി.ഇ.ഒ.എസ്)ൽ നടക്കുന്ന പര്യവേക്ഷണ സംഘത്തിലുള്ളത്.

 

ബംഗളൂരു ഐ.എസ്. ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റവർക്കിൽ ശാസ്ത്രജ്ഞനായ സഹൽ നവംബറിലാണ് ഇന്ത്യൻ സാറ്റ ലൈറ്റിന്റെ നിയന്ത്രണത്തിനും ഡേറ്റ കൈകാര്യം ചെയ്യലിനുമായി അന്റാർട്ടിക്കയിലെ സ്റ്റേഷനിലെത്തിയത്. ഇവിടെ 1989 ൽ സ്ഥാപിച്ച മൈത്രീ സ്റ്റേഷ്നും 2012-ൽ സ്ഥാപിച്ച ഭാരതി സ്റ്റേഷനുമാണ് ഇന്ത്യക്കുള്ളത്.

 

ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രവർത്തന മികവിന്റെ കൂടി അടിസ്ഥാനത്തിലാണ് സഹൽ മുഹമ്മദിന് പുതിയ ദൗത്യത്തിലേക്ക് സ്ഥാനം ലഭിച്ചത്. ലോഞ്ച് വെഹിക്കിളുകളുടെയും ട്രാക്കിങ് ആണ് ഇവിടെ പ്രധാന പ്രവർത്തനം. ഭൂമധ്യരേഖയിലുള്ളതിനേക്കാൾ കൃത്യതയാർന്ന നിരീക്ഷണവും ട്രാക്കിങും ഈ സ്റ്റേഷനിൽനിന്നാണ് സാധ്യമാകുന്നത്. ഒരു വർഷത്തിലധികം നീളുന്ന ദൗത്യത്തിൽ സഹലടക്കം അഞ്ചു പേരാണുള്ളത്.

പൊന്നാനി വിജയമാത, നെല്ലിശ്ശേരി ഐ.എച്ച്.ആർ.ഡി സ്‌കൂളുകളിലെ പഠനത്തിന് ശേഷം പാലാ ബ്രിലൻഡ്‌ സ്റ്റഡി സെന്ററിലെ കോച്ചിങ്ങിൽ ചേർന്നു. തുടർന്ന് ജി. അഡ്വാൻസ് പരീക്ഷ കഴിഞ്ഞതിന് ശേഷം, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നാണ് എൻജിനിയറിങ് ബിരുദമെടുത്തത്. തുടർന്നാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ഭാഗമായത്. പതിമൂന്ന് വർഷമായി എടപ്പാൾ – പോത്തനൂരിലാണ് താമസം.

ചിത്രം: ഷഹൽ മുഹമ്മദ്.

Leave a Reply

Your email address will not be published.