പരപ്പനങ്ങാടിയിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി തുറന്നു.
പരപ്പനങ്ങാടി: കോടതി കോംപ്ലക്സില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടെ ഉദ്ഘാടനം ജസ്റ്റിസ് അനു ശിവരാമൻ ഓണ്‍ലൈനായി നിർവ്വഹിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻ ജഡ്ജ് മുരളി കൃഷ്ണ അധ്യക്ഷനായി. പരപ്പനങ്ങാടിയിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.വനജ വള്ളിയിലും ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ മുന്‍സിഫ് ഇ.എന്‍. ഹരിദാസന് അധ്യക്ഷനായി. ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് ഫാത്തിമ ബീവി മുഖ്യപ്രഭാഷണം നടത്തി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം. വിപില്‍ദാസ്, ബാർ അസോസിയേഷന് സെക്രട്ടറി അഡ്വ.എന്‍. മുഹമ്മദ് ഹനീഫ, ക്ലാര്‍ക്ക് അസോസിയേഷന് പ്രസിഡന്റ് വിശ്വനാഥമേനോന്, ബാര്‍ അസോസിയേഷന് ട്രഷറര്‍ പി.വി. റാഷിദ് എന്നിവര്‍ സംസാരിച്ചു
