നായ കുറുകെ ചാടി നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
കുറ്റിപ്പുറം ഞങ്ങാട്ടൂർ സ്വദേശി ചെറുവളപ്പിൽ വലിയങ്ങത്ത് അബ്ദുൽ ലത്തീഫ് (24) ആണ് മരണപ്പെട്ടത്.
തിരൂർ തൃപ്പങ്ങോട് ആലിങ്ങളിൽ ഞായറാഴ്ച വൈകീട്ടാണ് അപകടം.
ബൈക്ക് മറിഞ്ഞതിനെ തുടർന്ന് റോഡിൽ തലയടിച്ചു വീഴുകയായിരുന്നു.