NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദേശീയപാതാ പുനരുദ്ധാരണം: ജനങ്ങളുടെ പ്രശനപരിഹാരത്തിന് സർക്കാർ ഇടപെടുന്നില്ല: അബ്ദുൽ ഹമീദ് എം.എൽ എ

തിരൂരങ്ങാടി:ദേശീയ പാതാ വികസനത്തിനായി സ്ഥലം ഏറെറടുക്കുന്നതിന് കാണിച്ച സുശ്കാന്തി അത് മൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രശനം പരിഹരിക്കാൻ കേരള സർക്കാർ പരിശ്രമിക്കാത്തത് ഖേദകരമെന്ന് പി.അബ്ദുൽ ഹമിദ് മാസ്റ്റർ എം.എൽ എ പ്രസ്താവിച്ചു.

 

പലയിടങ്ങളിലും അങ്ങാടികൾ വൻ മതിൽ കെട്ടി വിഭജിക്കുകയാണ്. ജനങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ പോലും സൗകര്യങ്ങളില്ല. ഇക്കാര്യത്തിൽ ജനങ്ങൾ ഭീതിയിലാണ്. അദ്ദേഹം പറഞ്ഞു. വികസനപരമായ പ്രവർത്തികൾ ജനങ്ങളെ ബോധ്യപ്പെടുത്തിയാകണം നടത്തേണ്ടത്. എന്നാൽ അത് എൻഎച്ച് അതോറിറ്റിയും സർക്കാരുകളും രഹസ്യമായി സൂക്ഷിക്കുകയാണ്. ഹമിദ് മാസ്റ്റർ വ്യക്തമാക്കി.

അശാസ്ത്രീയമായ ഹൈവേ പുനരുദ്ധാരണത്തിലൂടെ വെളിമുക്കിനെ രണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് വെളിമുക്ക് സിറ്റിസൺ ഫോറം സംഘടിപ്പിച്ച സായാഹ്ന ധർണ ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ സി.ടി.അയ്യപ്പൻ അധ്യക്ഷത വഹിച്ചു എം.എ ഖാദർ , ഹനീഫ മൂന്നിയൂർ, കെ.മൊയ്തീൻ കുട്ടി, ഹനീഫ ആച്ചാട്ടിൽ യു ഷംസുദ്ധീൻ, സി.പി. സുബൈദ, ഡോ: എ.എ.റഹ്മാൻ ,ചന്ദ്രൻ കെ, മജീദ് കൂപ്പയിൽ, കടവത്ത് മൊയ്തീൻ കുട്ടി, എം.എ അസീസ്, ജാഫർ വെളിമുക്ക്, അസ് ലം ബി,, കെ.പി. മുബാറക്ക് വി.പി. മുനീർ ഹുദവി കെ എം ജബ്ബാർ , മൊയ്തീൻ എറക്കത്ത് പ്രസംഗിച്ചു.

Leave a Reply

Your email address will not be published.