NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വായില്‍ ഒളിപ്പിച്ച് കടത്തിയ 29 പവന്‍ സ്വര്‍ണവുമായി യുവാവ് പിടിയില്‍; എക്‌സൈസിനെ വെട്ടിച്ചു; പൊലീസ് പിടിച്ചു

രിപ്പൂര്‍ വിമാനത്താവളത്തിലൂടെ വായില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. 29 പവന്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുല്‍ അഫ്‌സല്‍ (24) ആണ് പിടിയിലായത്. സ്വര്‍ണം എട്ട് കഷണങ്ങളാക്കി വായില്‍ ഒളിപ്പിച്ച ശേഷം മാസ്‌ക് ധരിച്ചാണ് ഇയാള്‍ എത്തിയത്. ഷാര്‍ജയില്‍നിന്നാണ് അബ്ദുല്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്.

233 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ വായില്‍ ഒളിപ്പിച്ചിച്ച് കടത്തിയത്. ഒരു സംശയവും ഇല്ലാതെ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. എന്നാല്‍, ജില്ല പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ദടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈയ്യില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്.

കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മറ്റു രണ്ട് യാത്രക്കാരില്‍നിന്നും കഴിഞ്ഞ ദിവസം സ്വര്‍ണം പിടികൂടിയിരുന്നു. ഇവരില്‍ ഒരാളെ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്‍ പൊലീസും ഒരു യാത്രക്കാരനെ കസ്റ്റംസുമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published.