NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനി യുവാവിനൊപ്പം മരിച്ച നിലയിൽ

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ പ്ലസ് ടു വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ (കിച്ചു – 23), ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകൾ എലിസബത്ത് (17) എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടത്.

അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു. പൂച്ചാക്കലിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ എലിസബത്ത് ഇന്നലെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകിട്ട് മടങ്ങിയെത്താതായതോടെ വീട്ടുകാർ ചേർത്തല പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൃതദേഹങ്ങൾ ഇന്ന് രാവിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് ചേർത്തല പൊലീസ് അറിയിച്ചു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് അനന്തകൃഷ്ണൻ.

Leave a Reply

Your email address will not be published.