വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.

ഉഷാ നഴ്സറിക്ക് കിഴക്ക് ഭാഗത്തെ കോട്ടാശേരി പ്രമോദ് ലാലിൻ്റെ വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ

വള്ളിക്കുന്ന്: ഉഷാ നഴ്സറിക്ക് കിഴക്ക് ഭാഗത്തെ വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കോട്ടാശേരി പ്രമോദ് ലാലിൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പെരുമ്പാമ്പ് അതിഥിയായിയെത്തിയത്. കോഴിയെ അകത്താക്കാൻ വന്ന പെരുമ്പാമ്പിനെ നാട്ടുകാരായ പ്രക്ഷോഭ്, സനോജ്, മുകേഷ്, അമൽ, വിനൂബ്, ഷിജു, ജയേഷ്, ശേഖരൻ തുടങ്ങിയവടെ സഹായത്തോടെ പരപ്പനങ്ങാടി ട്രോമാകെയർ വളണ്ടിയറും വനംവകുപ്പിൻ്റെ സ്നേക്ക് റസ്ക്യുവറുമായ എൻ.സി. നൗഫലും ചേർന്ന് പിടികൂടി. പെരുമ്പാമ്പിനെ ഞായറാഴ്ച വനം വകുപ്പിന് കൈമാറും