അത് നിന്റെ കസ്റ്റമറായിരിക്കും; ട്രാന്‍സ്‌ജെന്‍ഡറിനെ അധിക്ഷേപിച്ചു; സി.ഐക്കെതിരെ കമ്മിഷണര്‍ക്ക് പരാതി
1 min read

കോഴിക്കോട് പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനെ സി.ഐ അധിക്ഷേപിച്ചെന്ന് പരാതി. കോഴിക്കോട് നടക്കാവ് സി.ഐ ജിജീഷിനെതിരെ ദീപ റാണി കമ്മിഷണര്‍ക്ക് പരാതി നല്‍കി.
തന്നെ ലൈംഗികത്തൊഴിലാളിയെന്ന് വിളിച്ച് ജിജീഷ് അപമാനിച്ചു എന്ന് ദീപ റാണി പറഞ്ഞു.
ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കാനെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിരുന്നു..മാതാപിതാക്കളെയൊക്കെ തെറിവിളിച്ചുകൊണ്ട് ഒരാള്‍ ഫോണില്‍ മെസേജയച്ചു. കാണണം എന്നുപറഞ്ഞ് എന്നെ ഫോണ്‍ വിളിച്ചു.
അപ്പോഴാണ് ഞാന്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കാനെത്തിയത്. ഞാന്‍ മാസ്‌ക് ഇട്ടിരുന്നു. സൗണ്ടിന്റെ മോഡുലേഷന്‍ കൊണ്ടാവാം ട്രാന്‍സ്‌ജെന്‍ഡര്‍ ആണോ എന്ന് സിഐ ചോദിച്ചു. ട്രാന്‍സ് വുമണ്‍ ആണെന്ന് ഞാന്‍ പറഞ്ഞു. അപ്പോ പുള്ളിയുടെ ഭാവം മാറി.
അത് നിന്റെ കസ്റ്റമറായിരിക്കും എന്ന് പറഞ്ഞു. കസ്റ്റമേഴ്‌സിനെയൊക്കെ വിളിക്കുന്നതല്ലേ. അതില്‍ നമ്മള്‍ എന്ത് കേസെടുക്കാനാ. നിന്റെ ആള്‍ക്കാരൊക്കെ സെക്‌സ് വര്‍ക്കിനായി റോഡിലൊക്കെ നില്‍ക്കുന്നുണ്ടല്ലോ. എന്നും പറഞ്ഞു.”- ദീപ റാണി പറയുന്നു.
ഏറെ സമയം ദീപ രാണിയും സിഐയും തര്‍ക്കിച്ചു. തുടര്‍ന്ന് എസ്‌ഐ ആണ് പരാതി എഴുതിവാങ്ങിയത്. വിഷയത്തില്‍ സാമൂഹ്യനീതി വകുപ്പിനും പരാതിനല്‍കാനൊരുങ്ങുകയാണ് ദീപ റാണി.