NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചു: കുറ്റപ്പെടുത്തി എ.കെ ബാലന്‍

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തി എ.കെ ബാലന്‍. ഗവര്‍ണറുടെ പ്രകോപനം സഹിക്കാവുന്നതിലും അപ്പുറമാണ്. ഗവര്‍ണര്‍ മോഹന്‍ ഭാഗവതിനെ കണ്ടത് എന്തിനാണ്? കൂടിക്കാഴ്ച്ച നടത്തിയത് എന്തിനെന്ന് ജനങ്ങള്‍ അറിയണം. ഗവര്‍ണര്‍ മറുപടി പറയണം. നിയമവിരുദ്ധ ഇടപെടലിന്റെ രേഖ പുറത്തുവിട്ടാല്‍ അത് ഗവര്‍ണര്‍ പദവിക്കാണ് ദോഷം ചെയ്യുകയെന്നും ബാലന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് നല്ലത് മോഹന്‍ ഭാഗവതിന്റെ ഉപമേധാവിയാകുന്നതാണെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. ആര്‍.എസ്.എസ്. മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായി. പ്രോട്ടോകോള്‍ ലംഘിച്ച് പ്രാദേശിക ആര്‍.എസ്.എസ്. നേതാവിന്റെ വീട്ടിലായിരുന്നു സന്ദര്‍ശനം.

ചരിത്ര കോണ്‍ഗ്രസിലും പ്രോട്ടോകള്‍ ലംഘിച്ചത് ഗവര്‍ണറാണെന്നും എം.വി.ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. ആര്‍എസ്എസിനായി വാര്‍ത്താ സമ്മേളനം നടത്തുന്നു. കയ്യിലുള്ള തെളിവുകളെല്ലാം ഗവര്‍ണര്‍ പുറത്തുവിടട്ടെ. ബില്ലില്‍ ഒപ്പിടല്ലെന്ന് പറയുന്നത് അല്‍പത്തരമാണെന്നും ഇത്തരം വാദം മനോരോഗമാണെന്നും എം വി ജയരാജന്‍ ആരോപിച്ചു.

അതേസമയം സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നിയമത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയില്ല.

ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും കേസെടുക്കേണ്ടതാണ്. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *