പരപ്പനങ്ങാടി റെയിൽവേ പ്ലാറ്റ്ഫോമിൽ അജ്ഞാതൻ മരിച്ച നിലയിൽ.
1 min read

പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ ഫ്ലാറ്റ് ഫോമിൽ അജ്ഞാതനെ മരിച്ചനിലയിൽ കണ്ടെത്തി. ഏതാനും ദിവസങ്ങളായി പരപ്പനങ്ങാടിയിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ഉണ്ടായിരുന്ന ആളാണ്.
ബി.ഇ.എം സ്കൂളിൻ്റെ ഭാഗത്തായി
പ്ലാറ്റ്ഫോമിൽ ഇരിപ്പിടത്തിനടിയിലാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. പേര് സുനിൽ കുമാർ എന്നാണെന്നാണ് വിവരം. ഇയാൾക്ക് മുപ്പത് വയസ്സ് തോന്നിക്കും. ഇയാളെ കുറിച്ച് മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
Updating…….