നാട്ടിലേക്ക് മടങ്ങാനിരിക്കെ മദീനയിൽ മരിച്ച മൂന്നിയൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി


ഹൃദയാഘാതത്തെ തുടർന്ന് മദീനയിൽ മരിച്ച മൂന്നിയൂർ വെളിമുക്ക് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. പാലക്കൽ എറക്കുത്ത് അസ്കർ അലി (46) യുടെ മൃതദേഹമാണ് മദീന മുനവ്വറയിലെ ജന്നത്തുൽ ബഖീഇൽ ഖബറടക്കിയത്.
മദീന അസീസിയയിൽ 22 വർഷമായി ബ്രോസ്റ്റ് കട നടത്തിവരികയായിരുന്നു. അടുത്തയാഴ്ച നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം സംഭവിച്ചത്.
പനിയെ തുടർന്ന് മദീന അൽ സഹ് റ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അസ്കർ അലിയുടെ മരണം.
ഇന്ത്യൻ സോഷ്യൽ ഫോറം മദീന വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മറവ് ചെയ്യുകയായിരുന്നു.
ഭാര്യ: ഖൈറുന്നിസ, മക്കൾ: ഫാത്തിമ ഫിദ, മുഹമ്മദ് സഹൽ, ആയിഷ ഹന്ന.
ഇളയ സഹോദരൻ ഇദ്‌രീസ് മദീനയിൽ ജോലിചെയ്തു വരുന്നുണ്ട്.