വിനായക ചതുർത്ഥി – പരപ്പനങ്ങാടിയിൽ ഗംഭീര ഗണേശ വിഗ്രഹനിമജ്ജന ഘോഷയാത്ര


പരപ്പനങ്ങാടി: വിനായക ചതുർത്ഥിയോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ഗംഭീര ഘോഷയാത്ര നടന്നു.
നെടുവ പഴയ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ഗണേശ വിഗ്രഹം താളമേളങ്ങളോട് കൂടി എഴുന്നള്ളിച്ച് പരപ്പനങ്ങാടി ബി ഇ എം ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്നാണ് നിമജ്ജന ഘോഷയാത്ര ആരംഭിച്ചത്.
വൈകിട്ട് 7 മണിയോടെ വള്ളിക്കുന്ന് പരപ്പാൽ കടപ്പുറത്ത് ഗണേശ വിഗ്രഹം കടലിൽ നിമജ്ജനം ചെയ്തു. യു സുബ്രഹ്മണ്യൻ, കെ ജയപ്രകാശ്, സി ജയദേവൻ ,കെ ശശിധരൻ, മഹേഷ് ചേങ്ങോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.