കടലുണ്ടിക്കടവ് അഴിമുഖത്ത് മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.


കടലുണ്ടി: കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു.
കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകൻ സനീഷ് (23) ആണ് മരിച്ചത്. രാവിലെ 9നു സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കുന്നതിനിടെ സനീഷ് പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
പിന്നീട് നാട്ടുകാരും മുങ്ങൽ വിദഗ്ധരും തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു നടത്തിയ തിരച്ചിലിനിടെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
അമ്മ: സത്യഭാമ. സഹോദരങ്ങൾ: സുബീഷ്, സുജീഷ്.