NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറത്ത് കോളേജിൽ മോഷണം; എസ്.എഫ്.ഐ, കെ.എസ്.യു ഭാരവാഹികൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ.

പ്രതീകാത്മക ചിത്രം

മലപ്പുറം: മലപ്പുറത്ത് ഗവൺമെന്റ് കോളേജിലുണ്ടായ മോഷണത്തിൽ വിദ്യാർത്ഥി നേതാക്കളടക്കം ഏഴു പേര് അറസ്റ്റിൽ. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു യൂണിറ്റ് പ്രസിഡൻറും ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്.

 

കോളേജിലെ ഇൻവെർട്ടർ ബാറ്ററികളും പ്രൊജക്ടറും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് മോഷ്ടിച്ചത്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കണ്ണൂർ തലശ്ശേരി സ്വദേശി വിക്ടർ ജോൺസൺ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് ആത്തിഫ്, കോഴിക്കോട് നന്മണ്ട ആദർശ് രവി, പാണ്ടിക്കാട് ജിബിൻ, വള്ളുവമ്പ്രം നീരജ് ലാൽ, പന്തല്ലൂർ ഷാലിൻ, മഞ്ചേരി സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.

 

തിങ്കളാഴ്ചയാണ് ഉപകരണങ്ങൾ മോഷണ പോയ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 11 ഇൻവെർട്ടർ ബാറ്ററികളും പ്രൊജക്ടറുകളുമാണ് വിവിധ ഡിപ്പാർട്ട്‌മെൻറുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്.

 

ഇസ്‌ലാമിക് ഹിസ്റ്ററി, ഉർദു, കെമിസ്ട്രി എന്നീ ഡിപ്പാർട്ട്‌മെൻറുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ട 11 ഇൻവെർട്ടർ ബാറ്ററികളിൽ ആറെണ്ണം പ്രവർത്തിക്കുന്നവയും അഞ്ചെണ്ണം ഉപയോഗശൂന്യമായതുമാണെന്ന് കോളേജ് അധികൃതർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *