പരിസ്ഥിതി ദിനത്തിൽ ഭൂമിക്ക് തണലേകാൻ മാലാഖ കുട്ടികളും


പരപ്പനങ്ങാടി – ലോക പരിസ്ഥിതി ദിനത്തിൽ ഭൂമിയിലെ കൂടെപ്പിറപ്പുകൾക്ക് തണലേകാൻ പരപ്പനങ്ങാടി WE CAN ക്ലബ്ബിലെ മാലാഖ കൂട്ടികളും വൃക്ഷ തൈകൾ നട്ടു പരിസ്ഥിദിനം ആചരിച്ചു.
എല്ലാ ഞായറാഴ്ചകളിലും പരപ്പനങ്ങാടി ആൻഫീൽഡ് ടർഫിൽ വെച്ച് നടന്ന് വരുന്ന ഭിന്നശേഷി കുട്ടികളുടെ കായികപരവും കലാപരവുമായുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായുള്ള പരപ്പനങ്ങാടി വീ കാൻ ക്ലബ്ബിലെ 30 ഓളം മാലാഖ കുട്ടികളാണ് തങ്ങൾക്ക് സുഹൃത്തുക്കൾ നൽകിയ തൈകൾ നട്ടത്. പരിസ്ഥിതി ദിനാചരണം കുട്ടികൾക്ക് നവ്യാനുഭവമായി.
കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന തൈകൾ നറുക്കെടുപ്പിലൂടെ സുഹൃത്തിന് കൈമാറികയാണ് ചെയ്യുന്നത്. വീട്ടിൽ എത്തി നട്ട തൈകളുടെ ഫോട്ടോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വി കാൻ ക്ലബ്ബ് ഭാരവാഹികളായ പ്രജിന ഷിബു, കെ.ടി. വിനോദ്, നൗഫൽ ഇല്ലിയൻ, രവീന്ദ്രൻ, ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി.