NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി നഗരസഭയുടെ നീക്കം ക്രൂരം ; ഐ.എൻ.എൽ

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം മുണ്ടിയൻകാവിൽ നിർധരരും രോഗികളുമായ അഞ്ച് കുടുംബങ്ങൾക്ക് സ്വകാര്യ വ്യക്തി സ്വന്തം ഭൂമിയിൽ സൗജന്യമായി നിർമ്മിച്ച് നൽകുന്ന അഞ്ച് വീടുകളുടെയും അനുബന്ധമായി നിർമ്മിക്കുന്ന പുഴയോരത്തുള്ള  സുരക്ഷഭിത്തിയുടെയും നിർമ്മാണം തടസ്സപ്പെടുത്തുന്ന പരപ്പനങ്ങാടി നഗരസഭ ഭരണസമിതിയുടെ നിലപാട് മനുഷ്യത്വ വിരുദ്ധവും ക്രൂരവുമാണെന്ന് ഐ.എൻ.എൽ മലപ്പുറം ജില്ല പ്രസിഡൻ്റ് സമദ് തയ്യിൽ.

 

നഗരസഭ തടസ്സപ്പെടുത്തിയ നിർമ്മിതികൾ ഇടതുപക്ഷ മുന്നണി നേതാക്കളോടും പ്രവർത്തകരോടുമൊപ്പം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.തദ്ദേശഭരണ സ്ഥാപനങ്ങളുടെ മൗന അനുവാദത്തോടെ ഭീമമമായ കയ്യേറ്റങ്ങളും അനധികൃത നിർമ്മിതിയും നിർബാധം നടക്കുന്ന നാട്ടിലാണ് പാവങ്ങൾക്ക് അത്താണിയാകുന്ന ഒരു പദ്ധതിക്കെതിരെ നഗരസഭ തന്നെ തുരങ്കം വെക്കുന്നത്.

നിയമപരമായും രാഷ്ട്രീയമായും പരപ്പനങ്ങാടി നഗരസഭയുടെ നീക്കത്തെ പ്രദേശത്തെ ജനങ്ങളുടെ സഹകരണത്തോടെ ഐ.എൻ.എൽ പ്രതിരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു.

കേരള കോൺഗ്രസ് എം ജില്ല പ്രസിഡൻ്റ് ജോണി പീറ്റർ, ഐ.എൻ.എൽ ജില്ല സിക്രട്ടറി സി.പി അബ്ദുൽ വഹാബ്, വൈസ് പ്രസിഡൻ്റ്
പി.പി. ഹസ്സൻ ഹാജി, സംസ്ഥാന സമിതി അംഗങ്ങളായ തേനത്ത് സൈത് മുഹമ്മദ്, എ.കെ സിറാജ്, ഉദൈഫ് ഉളളണം, മൊയ്തീൻ കോയ കൊടക്കാട്,
മണ്ഡലം നേതാക്കളായ ഗോൾഡൻ ബാവ, പി. ഷാജി ശമീർ, അസ്സു ചെട്ടിപ്പടി, നഗരസഭ അംഗങ്ങളായ സി. ഗിരീഷ്,  മെറീന ടീച്ചർ, കേരള കോൺഗ്രസ്സ് എം മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് നഹ, ഐ.എൻ.എൽ നഗരസഭ ഭാരവാഹികളായ യു.സി ബാവ, പി സലീം ബാബു എന്നിവർ അനുഗമിച്ചു.

Leave a Reply

Your email address will not be published.