ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരും;മന്ത്രി വി.ശിവന്‍കുട്ടി


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്‌കൂള്‍ മാന്വലിന്റെ കരട് പുറത്തിറക്കി.
1 മുതല്‍ 8-ാം ക്ലാസ് വരെയുളള വിദ്യാര്‍ഥികളില്‍നിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്. സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്‌കൂള്‍ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെയും കരടാണു മന്ത്രി വി.ശിവന്‍കുട്ടി പുറത്തിറക്കിയത്.
കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആണെങ്കിലും കേരളത്തില്‍ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് 5 ആയി തുടരുമെന്നാണു മാന്വലില്‍ വ്യക്തമാക്കുന്നത്.
9ാം ക്ലാസ് വരെ പ്രവേശനത്തിനു 3 മാസത്തെയും 10ാം ക്ലാസിലേക്ക് 6 മാസത്തെയും വയസ്സിളവ് ജില്ലാഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അനുവദിക്കാം.