വള്ളിക്കുന്നിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു.


വള്ളിക്കുന്ന്: കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. ഫറോക്ക് നല്ലൂരങ്ങാടി സ്വദേശി പത്മനാഭൻ നായർ (78) ആണ് മരിച്ചത്.
ഇന്ന് (ചൊവ്വ) രാവിലെ ഏഴുമണിയോടെ എൻ.സി. ഗാർഡന് സമീപം വെച്ചാണ് അപകടം.
വള്ളിക്കുന്നിലെ കുടുംബക്ഷേത്രത്തിലേക്ക് പോകുന്നതിനായി ഇവിടെ എത്തിയതാണെന്നാണ് വിവരം.
ഇദേഹത്തെ ഇടിച്ചകാർ സമീപത്തെ എ.ടി.എം കൗണ്ടറിന് സമീപം ഇടിച്ച് നിൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.