വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയതായി മുസ്ലീം യൂത്ത് ലീഗ് പരാതി നൽകി.


പരപ്പനങ്ങാടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയതായി കാണിച്ച് പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, റിട്ടേണിങ്ങ് ഓഫീസർ, ജില്ലാ കലക്ടർ എന്നിവർക്ക് മുസ്ലീം യൂത്ത് ലീഗ് പരാതി നൽകി.
കിടപ്പ് രോഗികളും മാറാരോഗികളും വൃദ്ധരുമായ ഒട്ടനവധി പേരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ അപേക്ഷ നൽകിയതിനാൽ വോട്ടർമാരെ ആമ്പുലൻസിൽ കൊണ്ട് വന്ന് മുനിസിപ്പാലിറ്റിയിൽ അധികാരികൾക്ക് മുമ്പിൽ ഹാജരാക്കി.
കോവിഡ് കാലത്ത് നോട്ടീസ് കൈപറ്റി ഹിയറിംഗിന് ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജറാവേണ്ടി വരുന്ന ദുരവസ്തക്ക് കാരണക്കാരായവരുടെ പേരിൽ നിയമ നടപടി സ്വികരിക്കണമെന്നും,
വാർഡിലെ സ്ഥിരതാമസക്കാരല്ലാത്തവരും മറ്റ് വാർഡുകളിൽ വോട്ടവകാശമുള്ളവരേയും രാഷ്ടീയ ദുഷ്ലാക്കോടെയുള്ള നീക്കം തടയണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സയ്യിദ് പി.എസ്.എച്ച് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷനായി. വി.പി. കോയഹാജി, അലി തെക്കേപ്പാട്ട് അഡ്വ: കെ കെ സൈതലവി,
സി.ടി. അബ്ദുൽനാസർ, അബ്ദു ആലുങ്ങൽ, എം.വി. ഹസ്സൻകോയ മാസ്റ്റർ, സി. അബ്ദുറഹ്മാൻകുട്ടി, എ. കുട്ടിക്കമ്മു സംസാരിച്ചു.