പരപ്പനങ്ങാടി ബി.ഇ.എം സ്കൂളിൽ യാത്രയയപ്പ് സംഗമം


പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ്.സ്കൂളിൽ യാത്രയയപ്പ് സംഗമം നടത്തി. സ്ക്കൂളിലെ അധ്യാപകരായ പ്രഭാകരൻ ലോറൻസ്, ലില്ലി ജോർജ്, നിമ്മി സോളമൻ, ഷെറിൻ ലീനറ്റ് എന്നിവർക്കും ഹയർ സെക്കണ്ടറി വിഭാഗം ലാബ് അസിസ്റ്റന്റ് ജോയ് ടൈറ്റസ് എന്നിവർക്കുമാണ് യാത്രയയപ്പ് നൽകിയത്.
ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് നൗഫൽ ഇല്ലിയൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബിന്ധ്യാ മേരി ജോൺ, എച്ച്. എം. റെനീറ്റ ഷെറീന ശെൽവരാജ്, ഒ.എസ്.എ. ചെയർമാൻ അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.
പി.ടി.എ .എക്സിക്യൂട്ടീവ് മെമ്പർമാരായ ഹാരിസ്, സതീഷ് കുമാർ, നിയാസ്, പി മുരളി, അജിത, സരിത, സജ്ന എന്നിവർ നേതൃത്വം നൽകി. ഫിറോസ് ഖാൻ സ്വാഗതവും എം.പി.ടി.എ. പ്രസിഡന്റ് നിഷിലി നന്ദിയും പറഞ്ഞു.