NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിലെ സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: ദമ്പതികൾ അറസ്റ്റിൽ.

പരപ്പനങ്ങാടി : സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന്, കടലുണ്ടി നഗരം കിഴക്കന്റപുരക്കൽ വീട്ടിൽ അഹമ്മദ് കോയ മകൻ നസീർ അഹമ്മദ് (45), ഇയാളുടെ ഭാര്യ അസ്മ (40) എന്നിവരെയാണ് പരപ്പനങ്ങാടി സി.ഐ.ഹണി കെ. ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവിൽ ഉള്ള ഫ്ലാറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്.

 

സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മെയ് മാസം മുതൽ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായി വ്യാജ സ്വർണം പണയം വെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.

വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയിൽനിന്ന് 24 ലക്ഷം രൂപയും അരിയല്ലൂർ സഹകരണ ബാങ്കിൽ നിന്നും 23 ലക്ഷത്തോളം രൂപയും മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്.

ചോദ്യം ചെയ്യലിൽ തൊടുപുഴ സ്വദേശിയായ ഒരാൾ ആണ് വ്യാജ സ്വർണ്ണം പണയം വയ്ക്കാൻ നൽകിയത് എന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

 

ഒരു ഗ്രാം വ്യാജ സ്വർണ്ണത്തിന് 500 രൂപ നിരക്കിൽ മൂന്നാം പ്രതിക്ക് 1 ഉം 2 ഉം നൽകിയാണ് പണയം വയ്ക്കാനായി വ്യാജ സ്വർണ്ണം വാങ്ങിയിരുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.

 

പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന പ്രതികൾ പണയം വെച്ച വ്യാജ സ്വർണ്ണം പരിശോധയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാർ, എം.വി. സുരേഷ് കുമാർ, പോലീസുകാരായ ആൽബിൻ , അഭിമന്യു, സബറുദ്ദീൻ, ജിനേഷ്, വിപിൻ, സമ്മാസ്, പ്രീത എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്കും പാലക്കാട് വനിതാ ജയിലിലേക്കും റിമാന്റ് ചെയ്തു.

വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയിൽനിന്ന് 24 ലക്ഷം രൂപയും അരിയല്ലൂർ സഹകരണ ബാങ്കിൽ നിന്നും 23 ലക്ഷത്തോളം രൂപയും മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്.

ചോദ്യം ചെയ്യലിൽ തൊടുപുഴ സ്വദേശിയായ ഒരാളാണ് വ്യാജ സ്വർണ്ണം പണയം വയ്ക്കാൻ നൽകിയതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒരുഗ്രാം വ്യാജ സ്വർണ്ണത്തിന് 500 രൂപ നിരക്കിലാണ് ഇവർ മൂന്നാം പ്രതിക്ക് ഇവർ പണയം വയ്ക്കാനായി വ്യാജസ്വർണ്ണം വാങ്ങിയിരുന്നത്.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വ്യാജ സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. പോലീസ് കസ്റ്റഡിയിലെടുത്ത പണയം വെച്ച വ്യാജ സ്വർണ്ണം പരിശോധയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.

 

അരിയല്ലൂർ സഹകരണ ബാങ്ക് സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയും വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് യു.ഡി.എഫ് ഭരണസമിതിയുമാണ് നടത്തുന്നത്.

Leave a Reply

Your email address will not be published.